Surprise Me!

'വിരുഷ്ക' വിവാഹിതരായി, ആശംസകളുമായി ഇന്ത്യ | filmibeat Malayalam

2017-12-12 40 Dailymotion

Virat- Anushka Married <br /> <br />ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും വിവാഹിതരായി. 'ഈ പ്രണയത്താല്‍ ഇനിയെന്നും ഒന്നായിരിക്കുമെന്ന് ഞങ്ങള്‍ പരസ്പരം വാക്കു നല്‍കിയിരിക്കുന്നു. വിവാഹ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്നേഹവു കൂടി ചേര്‍ന്നതോടെ ഈ ദിവസം കൂടുതല്‍ മനോഹരമായി. ഞങ്ങളുടെ യാത്രയില്‍ ഒപ്പം നിന്നതിന് എല്ലാവരോടും നന്ദി.' വിവാഹ ചിത്രത്തോടൊപ്പം കോലി ട്വീറ്റ് ചെയ്തു. ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളും ബോളിവുഡ് താരങ്ങളുമാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചത്. വിരുഷ്‌ക വെഡിങ്ങ് എന്ന ഹാഷ് ടാഗിലാണ് ആശംസ നേര്‍ന്നത്. നിമിഷങ്ങള്‍കൊണ്ട് വിരുഷ്‌ക വെഡിങ്(#VirushkaWedding) ട്വിറ്റര്‍ ട്രെൻ‍ഡിങിൽ വളരെ മുന്നിലെത്തി. ഡിസംബര്‍ 26ന് മുംബൈയിൽവെച്ച് കോലിയും അനുഷ്‌കയും വമ്പന്‍ വിവാഹസല്‍ക്കാരം നടത്തുമെന്നാണ് സൂചന.

Buy Now on CodeCanyon